കണ്‍ട്രോള്‍ വിട്ട് ചിരിപ്പിക്കുന്ന സിനിമ; കേശുവിനെ കുറിച്ച് സംവിധായകന്‍ സിദ്ദിഖ്

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ എത്തിയ ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്നലെയാണ് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്തത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പ്രിവ്യു ഷോയും കേശു ടീം സംഘടിപ്പിച്ചിരുന്നു.

ഇതിനിടെ സംവിധായകന്‍ സിദ്ദിഖ് സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ സിനിമയില്‍ പരിസരബോധം മറന്ന് പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടെറേ തമാശ സീനുകളുണ്ടെന്ന് സിദ്ദിഖ് പറയുന്നു.

ദിലീപും ഉര്‍വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്് കേശു ഈ വീടിന്റെ നാഥന്‍. കേശുവിന്റെ ഭാര്യ രത്‌നമ്മ ആയാണ് ഉര്‍വശി വേഷമിടുന്നത്. തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരു ഫാമിലി എന്റര്‍ടൈയ്നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. നസ്ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ഇരുവരുടെയും മക്കളായി അഭിനയിക്കുന്നു.

Read more

സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ഗണപതി, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ് തുടങ്ങിയ വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.