'ഒരു പേപ്പര്‍ സ്റ്റിക്കര്‍ കൊടുത്ത പണി'; നിഴലിന്റെ സെറ്റില്‍ കുഞ്ചാക്കോ ബോബന്‍, രസകരമായ വീഡിയോ

“നിഴല്‍” ചിത്രത്തിന്റെ സെറ്റിലെ രസകരമായ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബനും. “”ഏറ്റവും ലളിതമായ ജോലികള്‍ നിങ്ങളെ എളിയവനാക്കുമ്പോള്‍, ഒരു പേപ്പര്‍ സ്റ്റിക്കര്‍ കൊടുത്ത പണി”” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിലത്ത് ഒട്ടിപ്പിടിച്ചു കിടന്ന ഒരു സ്റ്റിക്കര്‍ നീക്കാന്‍ പാടുപെടുന്ന നടനെയും അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം.

സ്റ്റിക്കര്‍ ഇളക്കിയെടുക്കാന്‍ സ്‌ക്രൂ ഡ്രൈവറും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ മാസം 19-ന് ആണ് നിഴലിന്റെ ചിത്രീകരണം ആരംഭിച്ചത്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നിഴല്‍. എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരിയാണ് നിഴല്‍ സംവിധാനം ചെയ്യുന്നത്. എറണാകുളമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. നയന്‍താരയും ഷൂട്ടിംഗിനായി ജോയിന്‍ ചെയ്തു കഴിഞ്ഞു.

25 ദിവസമാണ് നയന്‍താര ഷൂട്ടിംഗിനായി കൊച്ചിയില്‍ ഉണ്ടാവുക. ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നിഴലിനുണ്ട്. ലാല്‍, സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവ് ആണ്.

Read more

ആന്റോ ജോസഫ് ഫിലിം കമ്പനി, മെയ് ലോഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.