'നിങ്ങള്‍ 21 വര്‍ഷം വൈകിപ്പോയല്ലോ, എന്തായാലും ഞാന്‍ ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെ'; ആരാധകന് ഖുശ്ബുവിന്റെ മറുപടി

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ ആരാധകന് നല്‍കിയ മറുപടി വൈറല്‍. ഖുശ്ബു പങ്കുവച്ച ഒരു ചിത്രത്തിന് ”എനിക്ക് നിങ്ങളെ കല്ല്യാണം കഴിക്കണം മാഡം” എന്നാണ് ആരാധകന്‍ നല്‍കിയ കമന്റ്. രസകരമായ മറുപടിയുമായാണ് ഖുശ്ബു രംഗത്തെത്തിയത്.

”ഓഹ്.. ക്ഷമിക്കണം.. നിങ്ങള്‍ വൈകിപ്പോയി, കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി. പക്ഷേ എന്തായാലും ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെ” എന്നാണ് ഖുശ്ബു ട്വിറ്ററില്‍ മറുപടി നല്‍കിയിരിക്കുന്നത്.

തെന്നിന്ത്യന്‍ താരസുന്ദരിയായ ഖുശ്ബു മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ താരങ്ങള്‍ക്കൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം.

Read more

തിരുച്ചിറപ്പള്ളിയില്‍ ഖുശ്ബുവിന്റെ ആരാധകര്‍ താരത്തിന് വേണ്ടി അമ്പലം പണിതിട്ടുണ്ട്. തന്റെ പേരില്‍ തമിഴ് നാട്ടില്‍ ഖുശ്ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്ബു എന്ന പേരില്‍ സാരി ബ്രാന്‍ഡുമുണ്ട്.