'B.A മറന്നാലും, M.A മറന്നാലും, N.A മറക്കരുത്..'; ഓട്ടോഗ്രാഫ് കോണ്ടസ്റ്റുമായി 'ലവ്ഫുള്ളി യുവേഴ്‌സ് വേദ' ടീം

ഓര്‍മ്മകള്‍ ചിലപ്പോള്‍ വീണ് കിടക്കുന്ന മഞ്ചാടിക്കുരു പോലെയാണ്, മനസിന്റെ ഇടവഴികളിലൂടെ പ്രതീക്ഷിക്കാത്ത നേരത്ത് കടന്നു വരും. പലരുടെയും ജീവിതത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്ത ഒന്നായിരിക്കും കോളേജ് അല്ലെങ്കില്‍ സ്‌കൂള്‍ കാലത്തെ പഴയ ഓട്ടോഗ്രാഫ്.

‘B.A മറന്നാലും, M.A മറന്നാലും, N.A മറക്കരുത്..’ തുടങ്ങി നിരവധി വരികളും ഓട്ടോഗ്രാഫില്‍ ഉണ്ടാകും. ‘ഓര്‍മ്മയിലെ ഓട്ടോഗ്രാഫ്’ കോണ്ടസ്റ്റ് നടത്തുകയാണ് ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ സിനിമയുടെ ടീം ഇപ്പോള്‍. പ്രിയപ്പെട്ട ഓട്ടോഗ്രാഫ് വരികള്‍ 9961052182 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്താല്‍ സമ്മാനം നേടാം.

No description available.

90കളിലെ നൊസ്റ്റാള്‍ജിയ കാലഘട്ടത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കഥയുമായാണ് ലവ്ഫുള്ളി യുവേഴ്‌സ് വേദ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണമാണ് സിനിമ നേടികൊണ്ടിരിക്കുന്നത്. രജിഷ വിജയന്‍, ഗൗതം മേനോന്‍, ശ്രീനാഥ് ഭാസി, വെങ്കടേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍.

രഞ്ജിത് ശേഖര്‍, ചന്തുനാഥ്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍, വിജയകൃഷണന്‍, അര്‍ജുന്‍ പി അശോകന്‍, സൂര്യലാല്‍, ഫ്രാങ്കോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആര്‍ ടു എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ രാധാകൃഷണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹണം ടോബിന്‍ തോമസ് നിര്‍വ്വഹിക്കുന്നു. സോബിന്‍ സോമന്‍ ആണ് എഡിറ്റിംഗ്. കോ പ്രൊഡ്യൂസര്‍ അബ്ദുല്‍ സലീം, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രോജെക്റ്റ് കണ്‍സള്‍ടന്റ് അന്‍ഷാദ് അലി, ചീഫ് അസ്സോസിയേറ്റ് നിതിന്‍ സി സി, കലാസംവിധാനാം – സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുണ്‍ മനോഹര്‍, മേക്കപ്പ് ആര്‍ ജി വയനാട്.

സംഘട്ടനം – ഫിനിക്‌സ് പ്രഭു, ടൈറ്റില്‍ ഡിസൈന്‍ – ധനുഷ് പ്രകാശ്, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ – റെനി ദിവാകര്‍, സ്റ്റില്‍സ് – റിഷാജ് മുഹമ്മദ്, ഡിസൈന്‍സ് – യെല്ലോടൂത്ത്, കളറിസ്റ് – ലിജു പ്രഭാകര്‍, ഫിനാന്‍സ് ഹെഡ് – സുല്‍ഫിക്കര്‍, സൗണ്ട് ഡിസൈന്‍ – വിഷ്ണു പി സി. പിആര്‍ഒ – എ എസ് ദിനേശ്, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ, ഡിജില്‍ മാര്‍ക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്.