''സ്ലീവാച്ചന്റെ കല്യാണമാ..''; കെട്ട്യോളാണ് എന്റെ മാലാഖയിലെ 'എന്നാ ഉണ്ട്രാ' ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം “കെട്ട്യോളാണ് എന്റെ മാലാഖ”യിലെ “എന്നാ ഉണ്ട്രാ” എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ബി എച്ച് ഹരിനാരായണന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് ആണ് ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത്.

ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രമായ സ്ലീവാച്ചന്റെ വിവാഹമാണ് ഗാനത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യ റിന്‍സിയായി എത്തുന്നത് വീണ നന്ദകുമാര്‍ ആണ്. കോട്ടയത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. റബ്ബര്‍ മുറിക്കാന്‍ പോകുന്ന ആസിഫിനെയും വീഡിയോയില്‍ കാണാം.

Read more

നവാഗത സംവിധായകനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന അജി പീറ്റര്‍ തങ്കമാണ്. പീരുമേട്, പാലാ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.