മമ്മൂട്ടിയ്ക്കും രക്ഷിക്കാനായില്ല, അഖിലിന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമെന്ന് ആരാധകര്‍, ബോക്‌സോഫീസില്‍ ചാരമായി ഏജന്റ്

അഖില്‍ അക്കിനേനി ചിത്രം ഏജന്റ് ഈ വെള്ളിയാഴ്ചയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബോളിവുഡ് താരം ഡിനോ മോറിയോയുമൊക്കെ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തെക്കുറിച്ച് ഏവര്‍ക്കും വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ക്കൊന്നിനും ഈ സിനിമയെ രക്ഷിക്കാനായില്ലെന്നതാണ് വസ്തുത. വന്‍ ഹൈപ്പോടെ എത്തിയ ഏജന്റ് ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു.

രണ്ടാം ദിനം ബോക്സ് ഓഫീസില്‍ ചരിത്രപരമായ ഇടിവാണ് ഈ സിനിമ നേരിട്ടത്. റിലീസ് ചെയ്ത സിനിമയ്ക്ക് ലോകമെമ്പാടുമായി വെറും 70 ലക്ഷം രൂപമാത്രമാണ് ഷെയറായി നേടാന്‍ കഴിഞ്ഞത്. ഈ രീതി തുടരുകയാണെങ്കില്‍ അഖിലിന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമായും ടോളിവുഡിലെ ഏറ്റവും വലിയ ദുരന്തമായും ചിത്രം അവസാനിക്കുമെന്നാണ് നിരൂപകര്‍ പറയുന്നത്.ചിത്രത്തിന്റെ ബജറ്റ് 80 കോടിയിലധികം വരുമെന്നും തിയേറ്റര്‍ ബിസിനസ്സ് 37 കോടിയാണെന്നും പറയപ്പെടുന്നു.

എകെ എന്റര്‍ടൈന്‍മെന്റിനും സുരേന്ദര്‍ 2 സിനിമയ്ക്കും കീഴില്‍ രാമബ്രഹ്‌മം സുങ്കരയാണ് ഏജന്റ് നിര്‍മ്മിച്ചിരിക്കുന്നത്, അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായി നിര്‍വഹിച്ചു. ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലി എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് റസൂല്‍ എല്ലൂര്‍ ആണ്.

Read more

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബോളിവുഡ് താരം ഡിനോ മോറിയയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സാക്ഷി വൈദ്യയാണ് നായിക, ഹിപ്-ഹോപ് തമിഴയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.