ഒരു വര്‍ഷം കൂടി കാക്കണം; പേരന്‍പും യാത്രയും ഉണ്ടയും പരിഗണിക്കുന്നത് 2020 ല്‍

മൂന്ന് ഭാഷകളില്‍ നിന്നായി മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങള്‍ ഇത്തവണ ഫിലിംഫെയര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടെന്ന രീതിയില്‍ തെറ്റായ വാര്‍ത്ത പ്രചരിച്ചിരുന്നു. മലയാളത്തില്‍ നിന്ന് ഉണ്ട, തമിഴില്‍ നിന്ന് പേരന്‍പ്, തെലുങ്കില്‍ നിന്ന് യാത്ര എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് പരിഗണിച്ചെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി.

ഈ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുന്നത് 2018 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ ഈ മൂന്ന് സിനിമകളും 2019ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. അതിനാല്‍ ഫിലിംഫെയര്‍ അംഗീകാരത്തിലെത്താന്‍ ഈ മൂന്ന് സിനിമകളും ഒരു വര്‍ഷം കൂടി കാത്തിരിക്കണം.

Read more

മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് 12 തവണ നേടിയിട്ടുള്ള നടനാണ് മമ്മൂട്ടി. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കമാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.