പൊറിഞ്ചു മറിയം ജോസിന് പിന്നാലെ മറ്റൊരു ജോഷി ചിത്രം; നായകന്‍ മമ്മൂട്ടി

പൊറിഞ്ചു മറിയം ജോസിന്റെ വലിയ വിജയത്തിന് ശേഷം ജോഷിയുടെ അടുത്ത സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടി ഉണ്ടാവുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് സിനിമയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അന്തിമഘട്ടത്തിലേക്ക് എത്തുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയുടെ തിരകഥാകൃത്ത് സജീവ് പാഴൂരുമായി ഒരു സിനിമയും ജോഷിയുടെ മനസ്സില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്.തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നുമാണ്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ക്യാമറ സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.