മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുഴുവിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. രതീന ഹര്‍ഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി പുത്രനും പ്രശസ്ത സിനിമ താരവുമായ ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി എത്തുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും പുഴുവില്‍ കാണാന്‍ സാധിക്കുക. ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ മാനേജറും മേക്കപ്മാനുമായ എസ്. ജോര്‍ജാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ വിധേയന് സമമായ കഥാപാത്രത്തെ കാണാന്‍ കഴിയുമെന്ന് സംഗീത സംവിധായകന്‍ ജേക്സ് ബിജോയ് ബിജോയ് പറഞ്ഞിരുന്നു.
മമ്മൂട്ടി അമല്‍നീരദ് ചിത്രമായ ഭീഷ്മപര്‍വത്തില്‍ അഭിനയിച്ച് വരികെയായിരുന്നു. ഇത് പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി പുഴുവിന്റെ ചിത്രീകരണത്തിന് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ വനിത ദിനത്തില്‍ പുറത്തുവിട്ടിരുന്നു. ഉണ്ടയില്‍ പ്രവര്‍ത്തിച്ച ഹര്‍ഷദും വരത്തനിലും വൈറസിലും പ്രവര്‍ത്തിച്ച സുഫാസ് ഷറഫും സംയുക്തമായി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിക്കുന്നത്.
Read more
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍ഹിക്കുന്നത് പേരമ്പില്‍ ഛായാഗ്രഹണം നടത്തിയ തേനി ഈശ്വരാണ്. ദുല്‍ഖര്‍ സല്‍മാന്‍ സഹനിര്‍മ്മാണം വഹിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകത കൂടി പുഴുവിനുണ്ട്. വേഫാറര്‍ ഫിലിംസിനൊപ്പം സിന്‍-സില്‍ സെല്ലുലോയ്ഡും സിനിമയുടെ നിര്‍മ്മാതാവായി എത്തുന്നുണ്ട്.