ഭീഷ്മപര്‍വ്വത്തിന് ശേഷം മമ്മൂട്ടിയും ഷൈനും ഒന്നിക്കുന്നു

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് സംവിധാനം നിര്‍വ്വഹിക്കുന്ന മമ്മൂട്ടി ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ് ഏപ്രില്‍ ആദ്യ വാരത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും ജോയിന്‍ ചെയ്യുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.

ഭീഷ്മപര്‍വത്തിന് ശേഷം മമ്മൂട്ടിയും ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രകൂടിയാണ് ഇത്. ഈ സിനിമയിലും മമ്മൂട്ടിയുടെ എതിരാളിയായി തന്നെയാകുമോ ഷൈന്‍ എത്തുക എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. വലിയ ബജറ്റില്‍ ഒരു ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്.

Read more

തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോവിന്‍ കുര്യാക്കോസും ജിനു വി എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ട് ഡിസൈസര്‍ ബാദുഷയാണ്. ഡിനോ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.