മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു; മകനായി നടന്‍ ജീവയും, ഫസ്റ്റ് ലുക്ക്

മമ്മൂട്ടിയുടെ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നടന്‍ ജീവ ആണ് ചിത്രത്തില്‍ നായകനാകുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 8ന് ആണ് ചിത്രം റിലീസ് ചെയ്യുക.

യാത്രയില്‍ വൈ.എസ് രാജശേഖര റെഡ്ഡി ആയാണ് മമ്മൂട്ടി വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുക. യാത്ര 2വിലും മമ്മൂട്ടി വൈഎസ്ആര്‍ ആയി തന്നെയെത്തും.

മഹി വി രാഘവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. എന്നാല്‍ മറ്റ് താരങ്ങളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read more

യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിന്‍ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യന്‍ സൂര്യനാണ്.