'ഒരു സെക്കന്റ് അങ്ങോട്ട് മാറിയിരുന്നേല്‍...'; മംമ്തയ്ക്ക് മാലയിട്ട് കൊടുക്കാന്‍ നോക്കിയെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ ചര്‍ച്ചയാകുന്നു

തനിക്ക് വിറ്റിലിഗോ (വെള്ളപ്പാണ്ട്) എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോഡര്‍ ബാധിച്ചിരിക്കുകയാണെന്ന് അടുത്തിടെ നടി മംമ്ത മോഹന്‍ദാസ് പങ്കുവച്ചിരുന്നു. തൊലിപ്പുറത്തെ നിറം നഷ്ടമാവുന്ന അവസ്ഥയാണിത്. അസുഖം ബാധിച്ചെങ്കിലും ലൈം ലൈറ്റില്‍ നിന്നും മംമ്ത മാറി നിന്നിട്ടില്ല.

ഇതിനിടെ ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ മംമ്തയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷോറും ഉദ്ഘാടനത്തിന് ശേഷം മംമ്തയെ മാല അണിയിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ശ്രമിക്കുന്നതായും, അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും മംമ്ത മാല വാങ്ങി ധരിക്കുന്നതും വീഡിയോയില്‍ കാണാം.

അതിന് ബോബി ചെമ്മണ്ണൂര്‍ ശ്രമിക്കും മുമ്പ് മംമ്ത ഒഴിഞ്ഞു മാറി സ്വയം മാല ധരിച്ചു. ഈ വീഡിയോ വൈറലായതോടെയാണ് രസകരമായ കമന്റുകള്‍ വീഡിയോയ്ക്ക് ആരാധകര്‍ കുറിക്കുന്നത്. ‘ഒരു സെക്കന്റ് അങ്ങോട്ട് മാറിയിരുന്നേല്‍ ബോച്ചെ ഇട്ടു കൊടുക്കാമായിരുന്നു’, ‘മംമ്ത ബുദ്ധിയോടെ ഒഴിഞ്ഞു മാറി’ എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്.

മംമ്തയുടെ ഡ്രസ്സിന് അനുസരിച്ച് എല്ലാ കളറുകളുമുണ്ടെന്നും പൊന്നിന്‍ കുടത്തിന് എന്തിനാ പൊട്ടെന്നും പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍ താരത്തെ പുകഴ്ത്തുന്നതും വീഡിയോയില്‍ കാണാം. അതേസമയം, ‘മഹേഷും മാരുതിയും’, ‘അണ്‍ലോക്’, ‘ഊമൈ വിഴികള്‍’, ‘രുദ്രാങ്കി’ എന്നിങ്ങനെ നിരവധി സിനിമകള്‍ താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.