ഗൗതമിന്റെ കൈ പിടിച്ച് മഞ്ജിമ; വിവാഹചിത്രങ്ങള്‍

നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ.

ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ്. ‘കളിയൂഞ്ഞാല്‍’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. ‘മയില്‍പ്പീലിക്കാവ്’, ‘സാഫല്യം’, ‘പ്രിയം’ എന്നീ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

2015ല്‍ ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത്. നിലവില്‍ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ. നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. പഴയകാല നടന്‍ മുത്തുരാമന്റെ ചെറുമകന്‍ കൂടിയാണ്. മണിരത്‌നത്തിന്റെ ‘കടല്‍’ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

എ.ആര്‍. മുരുഗദോസ് ഒരുക്കുന്ന ’16 ഓഗസ്റ്റ് 1947′ ആണ് പുതിയ പ്രോജക്ട്. കൂടാതെ സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ പത്തുതലയിലും ശ്രദ്ധേയ വേഷത്തില്‍ ഗൗതം കാര്‍ത്തിക്ക് എത്തും. അതേസമയം, ‘ഒക്ടോബര്‍ 31സ്റ്റ് ലേഡീസ് നൈറ്റ്’ എന്ന ചിത്രമാണ് മഞ്ജിമയുടെതായി ഒരുങ്ങുന്നത്.

View this post on Instagram

A post shared by Gautham Karthik (@gauthamramkarthik)

Read more