ജയസൂര്യയുടെ നായികയായി മഞ്ജു വാര്യര്‍; 'വെള്ള'ത്തിന് ശേഷം വീണ്ടും പ്രജേഷ് സെന്‍

“വെള്ളം” സിനിമയുടെ വിജയത്തിന് ശേഷം പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ട് വീണ്ടും. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഇതാദ്യമായാണ് മഞ്ജുവും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു.

യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ക്യപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണിത്.

അതേസമയം, പ്രീസ്റ്റ്, പടവെട്ട്, ചതുര്‍മുഖം, കയറ്റം, ജാക്ക് ആന്‍ഡ് ജില്‍ എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരുടെതായി റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ച് 4ന് ആണ് പ്രീസ്റ്റ് തിയേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വെള്ളരിക്കാപ്പട്ടണം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Read more

സണ്ണി ആണ് ജയസൂര്യയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന സണ്ണി എക്‌സ്പിരിമെന്റല്‍ ത്രില്ലര്‍ ആയാണ് എത്തുന്നത്. ടര്‍ബോ പീറ്റര്‍, ആട് 3, രാമ സേതു, കടമറ്റത്ത് കത്തനാര്‍ എന്നിവയാണ് താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ചിത്രങ്ങള്‍.