PBKS VS SRH: പഞ്ചാബിന്റെ നെഞ്ചത്ത് അഭിഷേകിന്റെ പഞ്ചാരിമേളം; വെറും തൂക്കല്ല കോലത്തൂക്കെന്ന് ആരാധകർ

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ പഞ്ചാബിനെതിരെ സൺറൈസേഴ്‌സ് ഓപണർ അഭിഷേക് ശർമ്മയുടെ കോലത്തൂക്കടി. താരം പന്തുകളിൽ നിന്നായി 11 ഫോറും 6 സിക്സറുമടക്കം 100* റൺസ് നേടി സെഞ്ച്വറി കരസ്ഥമാക്കി. ആദ്യ 10 ഓവർ തീരുന്നതിനു മുൻപ് തന്നെ ടീം സ്കോർ 150 കടന്നു. രണ്ട് തവണയാണ് പഞ്ചാബ് കിങ്‌സ് അഭിഷേകിന്റെ ക്യാച്ച് പാഴാക്കിയത്. അത് ടീമിന് തിരിച്ചടിയായി.

അഭിഷേകിന് മികച്ച പിന്തുണയുമായി ട്രാവിസ് ഹെഡും കൂടെയുണ്ടായിരുന്നു. താരം 37 പന്തുകളിൽ 9 ഫോറും 3 സിക്സറുമടക്കം 66 റൺസ് നേടി പുറത്തായി. തുടക്കം മുതൽ ഇരുവരും ചേർന്ന് മോശമായ സമയമാണ് പഞ്ചാബ് ബോളര്മാര്ക്ക് കൊടുക്കുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പാർട്ണർഷിപ്പാണ് ഇരുവരും ചേർന്ന് നേടിയത്. 74 പന്തുകളിൽ നിന്നായി 171 റൺസാണ് അവർ നേടിയത്.

പഞ്ചാബിനായി മികച്ച പ്രകടനവുമായി ശ്രേയസ് അയ്യർ 82 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചു. കൂടാതെ പ്രിയാൻഷ് ആര്യ 36 റൺസും, പ്രബസിമ്രാന് സിങ് 42 റൺസും, മാർക്‌സ് സ്‌റ്റോയിനസ് 34 റൺസും, നേഹൽ വാധീരാ 27 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

സൺറൈസേഴ്സിനായി ഹർഷൻ പട്ടേൽ നാല് വിക്കറ്റുകളും, ഈശൻ മലിംഗ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് സൺറൈസേഴ്‌സ് ഉള്ളത്. നിലവിലെ മത്സരം കൂടെ കൂടിയുള്ള 9 മത്സരങ്ങളിൽ നിന്നായി 7 വിജയങ്ങൾ സ്വന്തമാക്കിയാലേ ടീമിന് പ്ലെഓഫിലേക്ക് കയറാൻ സാധിക്കു.