മിഖായേലിലെ സ്‌റ്റൈലിഷ് വില്ലന്‍ വീണ്ടും; ഇത്തവണ നായകന്‍, മലയാളത്തില്‍ പുതിയ സിനിമാറ്റിക് യൂണിവേഴ്‌സ്

നിവിന്‍ പോളി ചിത്രം ‘മിഖായേല്‍’ തിയേറ്ററില്‍ വലിയ ആവേശം സൃഷ്ടിച്ചില്ലെങ്കിലും ഉണ്ണി മുകുന്ദന്റെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മാര്‍ക്കോ ജൂനിയര്‍ എന്ന സ്‌റ്റൈലിഷ് വില്ലനെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. മാര്‍ക്കോ നായകനാകുന്ന പുതിയൊരു ചിത്രം വരികയാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരാന്‍ പോകുന്നത്. ഹനീഫ് അദേനിയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി മാര്‍ക്കോ ഒരുക്കുന്നത്. 30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്.

സിനിമയുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. മിഖായേലിലെ മാര്‍ക്കോയുടെ തീം മ്യൂസിക് ഉള്‍പ്പെടുത്തിയാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ 2019ല്‍ എത്തിയ ചിത്രമാണ് മിഖായേല്‍.

Read more

മുഴുനീള കഥാപാത്രമായി മാര്‍ക്കോ എത്തുമ്പോള്‍ പുതിയൊരു യൂണിവേഴ്‌സ് കൂടി സൃഷ്ടിക്കുകയാണ് സംവിധായകനായ ഹനീഫ് അദേനി. മാര്‍ക്കോയുടെ ഫസ്റ്റ്‌ലുക്ക് എത്തിയെങ്കിലും ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചോ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.