'മഞ്ജു വാര്യരെ കാണണം',അന്ന് പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകന്‍; ഇന്ന് താരത്തോട് ഒപ്പം സിനിമയില്‍!

മഞ്ജു വാര്യരെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ കുട്ടി ആരാധകന്‍ തേജസ് ഇന്ന് താരത്തോടൊപ്പം സിനിമയില്‍. വെള്ളരിക്കപ്പട്ടണം എന്ന സിനിമയിലാണ് തേജസ് അഭിനയിക്കുന്നത്. ഷൂട്ടിംഗിനിടെയാണ് മഞ്ജു വാര്യര്‍ തേജസിന്റെ രണ്ടര വയസിലെ വീഡിയോ കാണുന്നത്.

‘എനിക്ക് മഞ്ജു വാര്യരെ കാണണം’ എന്ന് പറഞ്ഞായിരുന്നു വീഡിയോയില്‍ തേജസ് കരയുന്നത്. ആറു വയസ് ആണ് ഇപ്പോള്‍ തേജസിന്. തേജസിനൊപ്പമുള്ള മഞ്ജുവിന്റെ ചിത്രവും ശ്രദ്ധ നേടുകയാണ്. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കപ്പട്ടണത്തില്‍ മഞ്ജുവും സൗബിന്‍ ഷാഹിറുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണ നായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

Read more

അലക്‌സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍. എഡിറ്റിംഗ് അപ്പു ഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍.