'ലഭിച്ച പണത്തിന്റെ നല്ലൊരു ഭാഗം കൊണ്ടുപോയി, പ്ലേ ബട്ടണ്‍ പോലും എനിക്ക് തന്നില്ല'; പറ്റിക്കപ്പെട്ടെന്ന് മീനാക്ഷി

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് മീനാക്ഷി അനൂപ്. ചാനല്‍ റിയാലിറ്റി ഷോകളുടെ അവതാരികയായും മീനാക്ഷി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് അവര്‍.

മീനാക്ഷി അനൂപ് എന്ന പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരുഭാഗവും എടുത്തെന്നും തന്റെ പേരില്‍ ലഭിച്ച പ്ലേ ബട്ടണ്‍ പോലും തന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

അവര്‍ തന്നെയാണ് ഇ.മെയില്‍ ഐഡിയും പാസ് വേര്‍ഡുമെല്ലാം അവര്‍ തന്നെയാണ് ക്രിയേറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും ആയി. അവര്‍ തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടന്‍ പോലും തന്നില്ല’. മീനാക്ഷിയും കുടുംബവും പറയുന്നു.

ആദ്യമൊക്കെ സാരമില്ല എന്നുകരുതി നിന്നു. പക്ഷേ ഇപ്പോള്‍ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് പറയുന്നു.വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ പാര്‍ട്ണര്‍ഷിപ്പില്‍ വീഡിയോ തുടങ്ങാവൂ എന്നും ഇവര്‍ പറയുന്നു.