'ഹൃദയത്തില്‍ നിന്നും നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്'; പ്രണയദിനത്തില്‍ ജൂനിയര്‍ ചിരുവിനെ പരിചയപ്പെടുത്തി മേഘ്‌ന, വീഡിയോ

പ്രണയദിനത്തില്‍ ജൂനിയര്‍ ചിരുവിനെ പരിചയപ്പെടുത്തി നടി മേഘ്‌ന രാജ്. ജൂനിയര്‍ ചിരു എന്നത് ചുരുക്കി “ജൂനിയര്‍ സി” എന്ന് കുറിച്ച് മകന്റെ വീഡിയോയാണ് മേഘ്‌ന പങ്കുവച്ചിരിക്കുന്നത്. 2017ല്‍ ഒക്ടോബര്‍ 22ന് മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹനിശ്ചയം നടന്ന ദിവസത്തെ ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്.

2018ല്‍ ആയിരുന്നു മേഘ്‌നയുടെയും താരം ചിരഞ്ജീവിയുടെയും വിവാഹം. 2020 ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. അന്ന് മേഘ്‌ന 4 മാസം ഗര്‍ഭിണിയായിരുന്നു. ഒക്ടോബര്‍ 22ന് ആണ് കുഞ്ഞ് ജനിച്ചത്. ചിരു തിരിച്ചു വന്നു എന്നാണ് ആരാധകരടക്കം അഭിപ്രായപ്പെട്ടത്.

എല്ലാവരും തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പും മേഘ്‌ന പങ്കുവച്ചിട്ടുണ്ട്. “”ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ ആദ്യമായി കാണുമ്പോള്‍ അമ്മയ്ക്കും അപ്പയ്ക്കും നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കുടുംബമാണ്.. നിരുപാധികം സ്നേഹിക്കുന്ന കുടുംബം”” എന്ന് മേഘ്ന കുറിച്ചു.

കുഞ്ഞ് ജനിച്ചതു മുതല്‍ ജൂനിയര്‍ ചിരു എന്ന് വിളിച്ചിരുന്നെങ്കിലും ചിന്തു എന്നായിരുന്നു കുഞ്ഞിന് ആദ്യം നല്‍കിയ പേര്. കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങ്, പോളിയോ വാക്‌സിനേഷന്‍ ചിത്രങ്ങളുമൊക്കെ മുമ്പ് പങ്കുവെച്ചിരുന്നെങ്കിലും ആദ്യമായാണ് മുഖം വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Meghana Raj Sarja (@megsraj)

Read more