കൊറോണ ഭീതിയുടെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളേതുമില്ലാതെ മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഓരോ വിഷുവും. ഈ ദിനത്തില്‍ പൃഥ്വിരാജ് ഇല്ലാത്ത നിമിഷത്തെയും നല്ല നാളയെയും കോര്‍ത്തിണക്കി സുപ്രിയ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.
“കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ക്കാന്‍ സഹായിക്കുന്ന അനേകം കുടുംബങ്ങളുടെ ഒപ്പമാണ് അന്നത്തെ സദ്യ കഴിച്ചത്. ഈ വര്‍ഷം കൊറോണ വൈറസ്, ലോക്ക്‌ഡൌണ്‍ എന്നിവ കാരണം ലോകത്തിന്റെ പല കോണുകളില്‍ പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.” ഹാപ്പി വിഷു, മിസിംഗ് താടിക്കാരന്‍, വെയിറ്റിംഗ് ഫോര്‍ പൃഥ്വി തുടങ്ങിയ ഹാഷ്ടാഗുകളോടെ സുപ്രിയ കുറിച്ചു.
https://www.instagram.com/p/B-7qUMWpvPb/?utm_source=ig_web_copy_link
Read more
പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിച്ച “ഡ്രൈവിംഗ് ലൈസന്‍സ്” എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന വിഷു സദ്യയുടെ ചിത്രമാണ് സുപ്രിയ പാസ്റ്റ് ചെയ്തിരിക്കുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ജോര്‍ദാനിലാണ് പൃഥ്വി.