"സഞ്ജുവിനെ ഓപ്പണിംഗിൽ ഇറക്കരുതെന്ന അപകട സൂചന മുൻപേ കൊടുത്തിരുന്നു"; ഗവാസ്കറും ശ്രീകാന്തും പറഞ്ഞത് സത്യമാകുന്നു

ഇന്ത്യൻ ടീമിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്താത്ത താരമായി മാറിയിരിക്കുകയാണ് മലയാളി താരമായ സഞ്ജു. അവസാന നാല് ടി-20 മത്സരങ്ങളിൽ നിന്ന് ആദ്യ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിയിരുന്നു സഞ്ജു അതേ മികവ് അടുത്ത രണ്ട് മത്സരങ്ങളിലും നടത്താൻ സാധിക്കാതെ പോയി. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയുടെ മാർകോ ജാൻസന്റെ ആദ്യ ഓവറിൽ തന്നെ താരം പൂജ്യനായി മടങ്ങിയിരുന്നു. ഇതോടെ താരത്തിനെതിരെ വിമർശനങ്ങൾ ശക്തമാണ്.

സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനം പറ്റില്ല എന്നും, മിഡിൽ ഓർഡറിലേക്ക് ഇറക്കണമെന്നും ഉള്ള വിമർശനങ്ങൾ ഉയരുകയാണ്. മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്കറും, കെ ശ്രീകാന്തും സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നൽകുന്നത് ഉചിതമല്ല എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ സത്യമാവുകയാണ്.

സഞ്ജു മികച്ച പ്രകടനങ്ങൾ നടത്തി എന്ന വെച്ച് അദ്ദേഹത്തിന് ഓപ്പണിങ് എന്ന വലിയ സ്ഥാനം നൽകാൻ മാത്രം ആയിട്ടില്ല എന്ന നിലപാടിലാണ് കെ ശ്രീകാന്ത്. സഞ്ജുവിനെ ഓപണിംഗിൽ വിശ്വസിച്ച് ഇറക്കാൻ സാധിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർച്ചയായി രണ്ട് ഡക്ക് ആണ് താരം നേടിയിരിക്കുന്നത്. ഇതോടെ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഓപണർ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന അപകട സൂചന മുൻപേ കൊടുത്ത താരമായിരുന്നു സുനിൽ ഗവാസ്കർ. ഓപ്പണറായി വലിയ കരിയർ സൃഷ്ടിക്കാൻ സഞ്ജുവിന് പരിമിതികൾ ഉണ്ടെന്നും, ഇടയ്ക്ക് ഫോം ആകുന്നതിൽ മാത്രം കാര്യമില്ലെന്നുമാണ് ഗവാസ്കർ അഭിപ്രായപ്പെടുന്നത്.