'ഫാന്‍സ് ഷോ നിരോധിക്കില്ല'; അത് സിനിമ വ്യവസായത്തിന്റെ ഭാഗം, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

ഫാന്‍സ് ഷോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് അറിയിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. സിനിമ വ്യവാസായത്തിന്റെ ഭാഗം തന്നെയാണ് ഫാന്‍സ് അസോസിയേഷന്‍. അതിനാല്‍ ഫാന്‍സ് ഷോ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രസിഡന്റ് രാംദാസ് മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്ത സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നും സംഘടന അറിയിച്ചു.

നടന്‍ ദുല്‍ഖര്‍ സല്‍മാനെയും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനെയും വിലക്കില്ലെന്നും സംഘടന വ്യകത്മാക്കി. സംഘടനയ്ക്ക് കീഴിലുളള തിയേറ്ററുകളില്‍ ദുല്‍ഖര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.

Read more

ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി തങ്ങള്‍ക്ക് യാതൊരു അകല്‍ച്ചയുമില്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.