മോഹന്‍ലാലിനൊപ്പം വിജയ് ദേവരക്കൊണ്ട, സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മോഹന്‍ലാല്‍ നായകനായി പ്രഖ്യാപിച്ച പാന്‍ ഇന്ത്യന്‍ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഋഷഭ. മലയാളം- തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ഈ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം ഒരു തെലുങ്ക് യുവതാരവും ഈ ചിത്രത്തിലെ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അന്നവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇത് വിജയ് ദേവരക്കൊണ്ടയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒടിടി പ്ലേയ് മീഡിയയാണ് ഈ വിവരം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകന്‍ ആയാണ് വിജയ് ദേവരക്കൊണ്ട ഈ ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് സൂചന.

ആക്ഷന്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്ന, അച്ഛന്‍- മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഋഷഭ. കന്നഡ സംവിധായകനായ നന്ദകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത്.

ഈ ചിത്രം നിര്‍മ്മിക്കുന്നത് എ വി എസ് സ്റ്റുഡിയോയുടെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിങ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. അച്ഛന്‍- മകന്‍ ബന്ധത്തിന്റെ കഥ തലമുറകളിലൂടെ പറയുന്ന ഒരു എപിക് ഇമോഷണല്‍ ഡ്രാമയാണ് ഈ ചിത്രമെന്നും, ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രം ഒരു വമ്പന്‍ ദൃശ്യ വിസ്മയമായി ഒരുക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്നും മോഹന്‍ലാല്‍ ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് വെളിപ്പെടുത്തിയിരുന്നു.

Read more

തണുപ്പുള്ള ലൊക്കേഷനുകളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്നും അവര്‍ വെളിപ്പെടുത്തി. ചിത്രം 2024 ലാണ് റിലീസ് ചെയ്യുക.