ഇത് വഴിയോരങ്ങളില്‍ ഒരു മൃഗം തന്റെ മൗലീക അവകാശം നിര്‍വഹിക്കുന്നതുപോലുണ്ട്; മോഹന്‍ലാല്‍ പങ്കുവെച്ച പുതിയ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം

മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം. ഒരു കാലില്‍ ശരീരം ബാലന്‍സ് ചെയ്ത് ചിരിച്ചുകൊണ്ട് താഴേക്ക് നോക്കുന്ന ലാലിനെയാണ് പുറത്തുവന്ന ചിത്രത്തില്‍ കാണാനാകുന്നത്. ചിത്രത്തിലെ നടന്റെ പോസ് ഒരു മൃഗം തന്റെ മൗലികാവകാശം നിര്‍വ്വഹിക്കുന്നത് പോലെയുണ്ടെന്നാണ് കമന്റുകള്‍ അധികവും.

മോഹന്‍ലാലിന്റെ ഓരോ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പതിവ് തെറ്റിക്കാതെ ലാലിന്റെ പുത്തന്‍ ഫോട്ടോഷൂട്ടും തരംഗമായി മാറി.

ബ്രോ ഡാഡിയുടെ തിരക്കിലാണ് മോഹന്‍ലാല്‍.12ത് മാന്‍ ചിത്രീകരണവും പുരോഗമിക്കുകയാണ്.