മോഹന്‍ലാല്‍ മാജിക് ആവര്‍ത്തിക്കും; വിദേശത്തും ഇന്ത്യയിലും ഷൂട്ടിംഗ്.. മലൈകോട്ടൈ വാലിബന്‍ മാത്രമല്ല, ഈ സിനിമകളും വരുന്നു...

മോഹന്‍ലാലിനെ ‘born actor’ എന്ന ടാഗിലാണ് പ്രേക്ഷകരും നിരൂപകരും പരാമര്‍ശിക്കാറുള്ളത്. വളരെ നാച്ചുറലായിട്ട് അഭിനയിക്കുന്ന താരത്തിന്റെ പെര്‍ഫോമന്‍സുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ 2021ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം 2’വിന് ശേഷം താരത്തിന്റെ കരിയറില്‍ ഒരു സൂപ്പര്‍ ഹിറ്റ് പോലും ഉണ്ടായിട്ടില്ല. ‘മരക്കാര്‍’, ‘ആറാട്ട്’, ’12ത് മാന്‍’, ‘മോണ്‍സ്റ്റര്‍’, ‘എലോണ്‍’ എന്നീ സിനിമകള്‍ എല്ലാം തിയേറ്ററില്‍ പരാജയമായിരുന്നു.

ഇതോടെ താരത്തിന്റെ ‘അഭിനയസിദ്ധി നഷ്ടപ്പെട്ടു’, ‘മോഹന്‍ലാലിന് ഇപ്പോള്‍ അഭിനയിക്കാന്‍ അറിയില്ല’, ‘കരിയര്‍ അവസാനിച്ചു’ എന്ന വിമര്‍ശനങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമാ തിരഞ്ഞെടുപ്പിന്റെ പേരിലും താരം ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ സ്‌ക്രീനില്‍ വീണ്ടും ലാല്‍ മാജിക് കൊണ്ടു വരാന്‍ പോവുകയാണ്.

Mohanlal In Filmmaker Lijo Jose Pellissery's 'Malaikottai Valiban'

വലിയ ക്യാന്‍വാസിലാണ് മോഹന്‍ലാലിന്റെതായി ഇനി വരാനിരിക്കുന്ന സിനിമകള്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. മലൈകോട്ടൈ വാലിബന്‍, റാം, എമ്പുരാന്‍ എന്നീ സിനിമകള്‍ക്കായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായാണ് ഈ സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇനി അടുത്ത് താരം കേരളത്തില്‍ എത്താനുള്ള സാധ്യതകളും കുറവാണ്.

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബന്‍ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. രാജാസ്ഥാനിലെ വിവിധ സ്ഥലങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടക്കുന്നത്. താടിവച്ചുള്ള ലുക്കില്‍ അല്ലാതെ മറ്റൊരു വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്.

Mohanlal teams up with Jeethu Joseph for 'Ram'; Here's the first look |  Malayalam Movie News - Times of India

വാലിബന് ശേഷം മോഹന്‍ലാല്‍ ഏപ്രിലില്‍ ആഫ്രിക്കയിലെ ടുണീഷ്യയിലേക്ക് ആകും പോവുക. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റാമിന്റെ അവസാനഘട്ട ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്. ഒരു മാസത്തെ ചിത്രീകരണമാകും റാമിന് വേണ്ടി വരിക. നേരത്തെ ആഫ്രിക്കയിലെ തന്നെ മൊറോക്കയില്‍ റാമിന്റെ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു.

EMPURAAN - L2E | Mohanlal | Prithviraj Sukumaran | Murali Gopy | Antony  Perumbavoor - YouTube

Read more

ഈ സിനിമ പൂര്‍ത്തിയാക്കിയാല്‍ പിന്നീട് താരം അഭിനയിക്കുക പൃഥ്വിരാജ് ചിത്രമായ എമ്പുരാനില്‍ ആയിരിക്കും. എമ്പുരാന്റെ ലൊക്കേഷന്‍ ഹണ്ടിംഗിന്റെ ഭാഗമായി പൃഥ്വിരാജ് ഗുജറാത്ത്, കാശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായും ആരാധകര്‍ കാത്തിരിക്കുന്നത്. ഈ സിനിമകള്‍ കൂടാതെ രജനികാന്തിനൊപ്പമുള്ള ജയിലര്‍, മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് എന്നീ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.