ചരിത്രം കുറിച്ച് 'സ്ഫടികം', കേരളത്തിലും വിദേശത്തും സൂപ്പര്‍ ഹിറ്റ്; നേടിയത് കോടികള്‍

ചരിത്രം കുറിച്ച് ‘സ്ഫടികം’ റീ റിലീസ്. ഫെബ്രുവരി 9ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ ആണ് ചിത്രം നേടിയിരിക്കുന്നത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത സിനിമ വീണ്ടും റിലീസ് ചെയ്തപ്പോള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ മാത്രമാണ് സിനിമ കാണാന്‍ എത്തിയത്. എന്നാല്‍ പിന്നീട് കുടുംബ പ്രേക്ഷകര്‍ അടക്കം തിയേറ്ററുകളില്‍ എത്തുകയായിരുന്നു. വാരാന്ത്യ ദിനങ്ങളില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ എത്തിയ മലയാള ചിത്രങ്ങളില്‍ ഒന്ന് സ്ഫടികം ആയിരുന്നു.

സ്‌ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും വിദേശത്ത് ചിത്രം റിലീസ് ചെയ്യപ്പെട്ടത് 40 രാജ്യങ്ങളിലാണ്. ഇതില്‍ യുകെ, യുഎസ്, ജിസിസി, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം മിച്ച പ്രതികരണമാണ് നേടിയത്.

ഓപണിംഗ് വാരാന്ത്യത്തില്‍ ജിസിസിയില്‍ 56 ലക്ഷവും യുഎസില്‍ 6.6 ലക്ഷവും ചിത്രം നേടിയതായും ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിനോടൊപ്പമാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്തത്. 1995ല്‍ ആയിരുന്നു ചിത്രത്തിന്റെ റിലീസ്.

Read more

അതുകഴിഞ്ഞ് വന്ന അനേകം തലമുറകള്‍ക്ക് ഗംഭീര അനുഭവം പുതിയ പതിപ്പ് സമ്മാനിച്ചു. പഴയ പതിപ്പിലും എട്ടര മിനിറ്റോളം ദൈര്‍ഘ്യം കുടുതല്‍ ആണ് പുതിയ പതിപ്പിന്. പാട്ട്, ഡബ്ബിംഗ്, സൗണ്ട് ക്വാളിറ്റി, കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.