മോഹിത് റൈനിന് മുന്‍ കാമുകി മൗണി റോയുടെ വിവാഹസമ്മാനം; 2.3 ലക്ഷത്തിന്റെ സ്വര്‍ണമോതിരം..!

ദേവോന്‍ കേ ദേവ് മഹാദേവ് എന്ന ഹിന്ദി സീരിയലിന്റെ മലയാളം മൊഴിമാറ്റമായ കൈലാസനാഥനിലൂടെ മലയാളികള്‍ക്കും സുപരിചിതനായ നടനാണ് മോഹിത് റൈന. പുതുവര്‍ഷ ദിനത്തിലാണ് താരം തന്റെ പ്രണയിനി അതിഥി ശര്‍മ്മയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഇരുവര്‍ക്കും ലഭിച്ച വിവാഹസമ്മാനങ്ങളുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും.

മുന്‍ കാമുകിയായ മൗണി റോയ് 2.3 ലക്ഷം വില വരുന്ന ഒരു സ്വര്‍ണമോതിരമാണ് മോഹിതിന് സമ്മാനിച്ചത്. ബോളിവുഡ് നായിക ജാക്ലിന്‍ ഫെര്‍ണാണ്ടസ് ഒരു കോടി വില വരുന്ന ഔഡി Q8 ആണ് സമ്മാനമായി നല്‍കിയത്. ബിഗ് ബോസ് സീസണ്‍ 14 വിജയി റുബീന ദിലൈക്ക് 2 ലക്ഷത്തിന്റെ ഒരു പെന്‍ഡന്റാണ് സമ്മാനിച്ചത്.

3.2 ലക്ഷത്തിന്റെ ഒരു പ്ലാറ്റിനം ചെയിനാണ് നടന്‍ സിദ്ധാര്‍ഥ് നിഗം മോഹിതിന് സമ്മാനിച്ചത്. നടി സോനാരിക ബഡോറിയ നല്‍കിയതാകട്ടെ 6.8 ലക്ഷം വില മതിക്കുന്ന റോളക്സിന്റെ രണ്ടു വാച്ചുകളാണ്. ടെലിവിഷന്‍ താരം സൗരഭ് രാജ് ജെയിന്‍ ദമ്പതികള്‍ക്ക് 5.2 ലക്ഷത്തിന്റെ ഒരു ജോഡി ഗോള്‍ഡ് ബ്രേസ്ലെറ്റുകള്‍ സമ്മാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത 1.75 ലക്ഷത്തിന്റെ എംബ്രോയിഡറി ചെയ്ത ലൈറ്റ് പിങ്ക് ഷെര്‍വാണിയാണ് നടി രാധിക മദന്‍ മോഹിതിന് സമ്മാനിച്ചത്. നടന്‍ വിക്കി കൗശലിന്റെ അനുജന്‍ സണ്ണി കൗശല്‍ ദമ്പതികള്‍ക്കായി ഒരു ലണ്ടന്‍ ട്രിപ്പ് ബുക്ക് ചെയ്ത് കൊടുത്തപ്പോള്‍ നടന്‍ ഋത്വിക് സമ്മാനിച്ചത് 12.1 ലക്ഷം വിലമതിക്കുന്ന ഒരു ഡയമണ്ട് സെറ്റാണ് സമ്മാനിച്ചത്.