'നിരീക്ഷിക്കുന്നവര്‍ കണ്ണ് കാണും'; ചിത്രത്തിലൂടെ ലൂസിഫര്‍ രണ്ടാം ഭാഗത്തെ കറിച്ച് സൂചന നല്‍കി മുരളി ഗോപി; ഏറ്റെടുത്ത് ആരാധകര്‍

ലൂസിഫര്‍ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനം ഇന്ന് വൈകുന്നേരം ആറു മണിക്ക് ഉണ്ടാകുമെന്ന തരത്തിലുള്ള സൂചനകള്‍ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും നടന്‍ മോഹന്‍ലാലും നല്‍കിയിരുന്നു. ഇതിന് പിന്നാലെ സസ്‌പെന്‍സായി എത്തിയിരിക്കുകയാണ് ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളിഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

“വെറുതെ നോക്കുന്നവര്‍ പാറ കാണും, ശ്രദ്ധിക്കുന്നവര്‍ ആകാശവും നിരീക്ഷിക്കുന്നവര്‍ കണ്ണും കാണും”

ഒരു ചിത്രം പങ്കു വെച്ചു കൊണ്ട് മുരളിഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകളാണെന്ന് ആരാധകര്‍ പറയുന്നു. എന്തായാലും മുരളിഗോപിയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Read more