മിഷ്കിനും വിജയ് സേതുപതിയും ഒന്നിക്കുന്നു; വമ്പൻ മേക്ക് ഓവറിൽ 'മക്കൾ സെൽവൻ'; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകൻ മിഷ്കിനും- തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയും ഒരുമിച്ച് പുതിയ ചിത്രയംവരുന്നു എന്ന വാർത്ത വന്നതുമുതൽ തെന്നിന്ത്യൻ പ്രേക്ഷകർ ആവേശത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പിരിയഡ്- ഡ്രാമ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് ‘ട്രെയിൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. എക്സിലൂടെ മിഷ്കിൻ തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത്. മുറി മീശയും കട്ടി കണ്ണടയുമായുള്ള സേതുപതിയുടെ റെട്രോ ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിജയ് സേതുപതിക്ക് വ്യത്യസ്തമായ ലുക്ക് ആണുള്ളത്.

Image

പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ വ്യത്യസ്ത ലുക്കിൽ വിജയ് സേതുപതി ചിത്രത്തിലെത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

വിജയ് സേതുപതിയുടെ റെട്രോ മേക്കോവർ; മിഷ്കിൻ ചിത്രത്തിൽ മാത്രമല്ല, വിടുതലൈ സീക്വലിനും ഇതേ ലുക്ക്

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനുവാണ് നിർമ്മാണം. മലയാളി ഛായാഗ്രാഹക ഫൗസിയ ഫാത്തിമയും ചിത്രത്തിന്റെ ഭാഗമാണ്. ഇന്നാണ് ചിത്രത്തിന്റെ പൂജ ആരംഭിച്ചത്. സംവിധായകൻ വെട്രിമാരനും പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Image

അടുത്ത വർഷം ആദ്യത്തോടെ ചിത്രം  തിയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.