തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു

തെലുങ്കുദേശം പാര്‍ട്ടി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കവേ കുഴഞ്ഞു വീണ തെലുങ്ക് നടന്‍ നന്ദമൂരി താരകരത്‌ന അന്തരിച്ചു. എന്‍ ടി ആറിന്റെ ചെറുമകനായ നന്ദമൂരി ഇരുപത്തി മൂന്ന് ദിവസമായി ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂര്‍ ജില്ലയില്‍ വച്ചായിരുന്നു നന്ദമൂരിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.

ബന്ധുവും ടി.ഡി.പി ജനറല്‍ സെക്രട്ടറിയുമായ നാരാ ലോകേഷിന്റെ ‘യുവഗലം’ എന്ന തെരഞ്ഞെടുപ്പ് പ്രചാരണയാത്രയുടെ ഉദ്ഘാടനത്തിനിടെ ജനുവരി 27-ന് ആന്ധ്രയിലെ ചിറ്റൂരില്‍ വച്ചായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരന്റെ മകനാണ് നന്ദമൂരി താരകരത്‌ന. ഒകടോ നമ്പര്‍ കുര്‍റാഡു എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സിനിമയില്‍ സജീവമായത്.

നായകനായും വില്ലനായും തെലുങ്ക് സിനിമയില്‍ സജീവമായി തുടര്‍ന്ന താരമാണ് നന്ദമുരി താരകരത്‌ന. 2002-ല്‍ ഒകടോ നമ്പര്‍ കുര്‍റാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്ന സിനിമയില്‍ കാലെടുത്തുവെയ്ക്കുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. അലേഖ്യ റെഡ്ഡിയാണ് ഭാര്യ. ഒരു മകളുണ്ട്.