എന്റെ സ്‌നേഹം വാക്കുകളിലൂടെ വിശേഷിപ്പിക്കാനാവില്ല..; ചുംബന ചിത്രങ്ങളുമായി നയന്‍താര, വൈറല്‍

ഭര്‍ത്താവ് വിഘ്‌നേശ് ശിവന്റെ ജന്മദിനത്തില്‍ ആശംസകളുമായി നയന്‍താര. വിഘ്‌നേശിനെ ചുംബിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് നയന്‍താരയുടെ ആശംസകള്‍. തന്റെ എല്ലാമായ ആളിന് ജന്മദിന ആശംസകള്‍ എന്നാണ് നയന്‍താര ചിത്രങ്ങള്‍ക്കൊപ്പം എഴുതിയിരിക്കുന്നത്.

വാക്കുകളാല്‍ വിശേഷിപ്പിക്കാന്‍ കഴിയാത്തതിന് അപ്പുറം താന്‍ നിന്നെ സ്‌നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ എന്നും നയന്‍താര കുറിച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. തന്റെ വിജയത്തിന് പിന്നില്‍ വിഘ്‌നേശ് ശിവന്‍ ആണെന്ന് നയന്‍താര ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ഓരോ പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്നാണ് എപ്പോഴും പറയാറുള്ളത്. എന്നാല്‍ ഇന്ന് വളരെ വിജയിച്ചതും സന്തോഷവതിയായ എല്ലാ സ്ത്രീകള്‍ക്കും പിന്നില്‍ തീര്‍ച്ചയായും ഒരു പുരുഷനുണ്ട് എന്നാണ് എന്നായിരുന്നു വിഘ്‌നേശിനെ കുറിച്ച് നയന്‍താര പറഞ്ഞത്.

അതേസമയം, ടെസ്റ്റ്, മണ്ണാങ്കട്ടി സിന്‍സ് 1960, ഡിയര്‍ സ്റ്റുഡന്റ്‌സ്, തനി ഒരുവന്‍ 2 എന്നിവയാണ് നയന്‍താരയുടെതായി ഇനി വരാനിരിക്കുന്നത്. വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ ലവ് ഇന്‍ഷുറന്‍സ് കമ്പനി എന്ന ചിത്രമാണ് ഒരുങ്ങുന്നത്. നേരത്തെ ‘എല്‍ഐസി’ എന്ന് ചിത്രത്തിന് പേരിട്ടതിനാല്‍ വിവാദമായിരുന്നു. എല്‍ഐസി ജീവനക്കാര്‍ രംഗത്തെത്തുകയായിരുന്നു. പിന്നീട് പേര് മാറ്റുകയായിരുന്നു.