പ്രൈവറ്റ് ജെറ്റ് മുതല്‍ ഫോര്‍ഡ് എന്‍ഡേവര്‍ വരെ; നയന്‍താരയുടെ ആസ്തി ഇത്രത്തോളം..

‘മനസിനക്കരെ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നയന്‍താര വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയത്. നയന്‍താരയുടെ ആസ്തിയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 182 കോടിയില്‍ അധികമാണ് നടിയുടെ ആസ്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെന്നിന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് നയന്‍താര. 20 ദിവസത്തേക്ക് 20 കോടിയാണ് താരം വാങ്ങുന്നത്. ഹൈദരാബാദിലും ചെന്നൈയിലുമായി അപ്പാര്‍ട്ട്മെന്റുകളും ആഡംബര ഭവനങ്ങളും നടിയുടെ പേരിലുണ്ട്. അടുത്തിടെ ഒരു സ്വകാര്യ ജെറ്റും താരം വാങ്ങിയിരുന്നു.

ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനോടൊപ്പം ഒരു പ്രൊഡക്ഷന്‍ കമ്പനിയും നയന്‍താര നടത്തുന്നുണ്ട്. തെന്നിന്ത്യയില്‍ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് താരത്തിന്റെ റൗഡി പിക്‌ചേഴ്‌സ്. കൂടാതെ നിരവധി കാറുകളും നയന്‍സിനുണ്ട്.

1.76 കോടി വരുന്ന ഫോര്‍ഡ് എന്‍ഡേവര്‍, ബിഎംഡബ്ല്യൂ 7 സീരിസിലെ കാര്‍, 88 ലക്ഷം രൂപ വരുന്ന മെര്‍സിഡസ് ജിഎല്‍എസ്, 74 ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ 5 സീരിസിലെ കാര്‍ അടക്കം നയന്‍താരയ്ക്കുണ്ട്. പരസ്യങ്ങളില്‍ നിന്നും താരത്തിന് 5 കോടി വരെ പ്രതിഫലം ലഭിക്കാറുണ്ട്.