നസ്രിയക്ക് ഒപ്പം കൂള്‍ ലുക്കില്‍ ജ്യോതിര്‍മയി; ചര്‍ച്ചയായി പുത്തന്‍ സ്റ്റൈല്‍

നടി ജ്യോതിര്‍മയിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരില്‍ ഒരാളാണ് ജ്യോതിര്‍മയി. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരത്തെ ഏറെ നാളുകള്‍ക്ക് ശേഷം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ജ്യോതിര്‍മയിയുടെ കൂള്‍ ലുക്കാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.

ഷോര്‍ട്ട് ഹെയര്‍ സ്‌റ്റൈലിലാണ് ജ്യോതിര്‍മയി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. “”ഉഫ് ജ്യോതിയെ നോക്കൂ വൗ…”” എന്ന കമന്റുമായി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിട്ടുണ്ട്. നടി ശ്രിന്ദയും കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

💕

A post shared by Nazriya Nazim Fahadh (@nazriyafahadh) on

2013-ല്‍ പുറത്തിറങ്ങിയ സ്ഥലം എന്ന ചിത്രത്തിലാണ് ജ്യോതിര്‍മയി അവസാനമായി വേഷമിട്ടത്. 2015-ല്‍ സംവിധായകന്‍ അമല്‍ നീരദിനെ വിവാഹം കഴിച്ചു. നേരത്തെ മൊട്ടയടിച്ചെത്തിയ ജ്യോതിര്‍മയിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read more

പൈലറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി സിനിമയിലെത്തിയത്. ഭാവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. കൂടാതെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രത്യേക പരാമര്‍ശം നേടിയിരുന്നു.