ദസറയുടെ ഒന്‍പതാം ദിനം, കരിയറിലെ ആദ്യ നൂറുകോടി, ആകാംക്ഷയോടെ ആരാധകര്‍

നാനി നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദസറ’ ഒന്‍പതാം ദിനത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ 70 കോടിക്കു മുകളിലാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. 2.25 കോടിയാണ് കഴിഞ്ഞ ദിവസത്തെ മാത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍. ഇതോടെ നാനിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി ദസറ മാറും.

റിലീസായി ഒരാഴ്ച്ച പൂര്‍ത്തിയാകുന്നതിന് മുന്‍പേയാണ് ഈ നേട്ടം.കഴിഞ്ഞ ദിവസം നടന്ന ദസറയുടെ വിജയാഘോഷ പരിപാടിയില്‍ സംവിധായകന്‍ ശ്രീകാന്ത് ഒഡേലയ്ക്ക് നിര്‍മ്മാതാവ് സുധാകര്‍ ചെറുകുരി ആഡംബര കാര്‍ സമ്മാനിച്ചിരുന്നു. കൂടാതെ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും 10 ഗ്രാം സ്വര്‍ണ്ണവും സമ്മാനമായി നല്‍കി. ഇ ഫോര്‍ എന്റര്‍ടെയ്‌ന്മെന്റ്‌സ് ആണ് കേരളത്തില്‍ ദസറയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Read more

65 കോടി ബജറ്റിലൊരുങ്ങിയ ചിത്രം സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നാനി ധരണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോയുടെ വില്ലന്‍ വേഷവും ശ്രദ്ധേയമാണ്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, ഝാന്‍സി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രംസംയോജന വിഭാഗം നവീന്‍ നൂലിയാണ്.