'രണ്ട് ചായ അടിച്ചാലോ?'; നിഴല്‍ ഡിലീറ്റഡ് സീന്‍, ഇത് ഡിലീറ്റ് ആക്കണ്ടായിരുന്നു എന്ന് ആരാധകര്‍

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അപ്പു ഭട്ടതിരി ഒരുക്കിയ “നിഴല്‍” ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഈ സീന്‍ ഡിലീറ്റ് ആക്കണ്ടായിരുന്നു എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരും വേഷമിട്ടു.

ആന്റോ ജോസഫ്, അഭിജിത്ത് എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തിലൊരുക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്. സഞ്ജീവ് ആണ്.

Read more

ഏപ്രില്‍ ഒന്‍പതിന് തിയറ്ററുകളില്‍ എത്തിയ ചിത്രം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തുകയായിരുന്നു. മെയ് 11ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്തു.