എന്‍.എന്‍ പിള്ളയാകാന്‍ നിവിന്‍ പോളി? ചിത്രം ഉടൻ എത്തുമെന്ന് വിജയരാഘവന്‍

നാടക സിനിമാ നടന്‍ എന്‍ എന്‍ പിള്ളയുടെ ജീവിത കഥ വെള്ളിത്തിരയിലെത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപനം വന്നിരുന്നു. ചിത്രത്തില്‍ നിവിന്‍ പോളി നായകനായെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. രാജീവ് രവിയായിരിക്കും സംവിധായകനെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ 2017ല്‍ പ്രഖ്യാപിച്ച ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്‍ എന്‍ പിള്ളയുടെ മകനും നടനുമായ വിജയരാഘവന്‍.

ഇത് വലിയൊരു പ്രൊജക്റ്റ് ആയതിനാല്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ വേണ്ടിവരും. അവര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ അദ്ദേഹത്തിന്റെ ജീവിതം കാണിക്കേണ്ടി വരും. ലോക മഹായുദ്ധങ്ങള്‍ കവര്‍ ചെയ്യണം. ചെലവേറിയ പ്രൊജക്റ്റാണ്. അതുകൊണ്ടാണ് കാലതാമസം. വളരെ പെട്ടെന്നു തന്നെ കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നായും വിജയരാഘവന്‍ പറഞ്ഞതായി സിനിമാ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ എന്‍ പിള്ളയുടെ ആത്മകഥയായ ഞാന്‍ ആസ്പദമാക്കിയായിരിക്കും പ്രൊജക്റ്റ് എന്നായിരുന്നു വാര്‍ത്ത. ഗോപന്‍ ചിദംബരമായിരിക്കും തിരക്കഥ എഴുതുക. മധു നീലകണ്ഠന്‍ ഛായാഗ്രാഹണം നിര്‍വഹിക്കും. ഇ4 എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

Read more

വിജയരാഘവന്‍ പ്രധാന കഥാപാത്രമായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘പൂക്കാലം’. ഗണേഷ് രാജാണ് ചിത്രത്തിന്റെ സംവിധാനം. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം. ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, അബു സലീം, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്,സെബിന്‍ ബെന്‍സണ്‍, ഹരീഷ് പേങ്ങന്‍, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്‍, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്‍, കൊച്ചു പ്രേമന്‍, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.