തെന്നിന്ത്യൻ സൂപ്പർ തരാം വിക്രമിനെ നായകനാക്കി ആർ. എസ് വിമൽ സംവിധാനം ചെയ്യുന്ന ‘സൂര്യപുത്ര മഹാവീർ കർണ’ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. സംവിധായകൻ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്.
കർണന്റെ വീക്ഷണത്തിലൂടെയുള്ള മഹാഭാരത കഥയായിരിക്കും ചിത്രത്തിന്റെ പ്രമേയം. വിക്രത്തിന്റെ ചിത്രത്തോടൊപ്പം ‘സൂര്യപുത്രൻ കർണൻ റോളിങ് സൂൺ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിമലിന്റെ പോസ്റ്റ്.
പൃഥ്വിരാജിനെ നായകനാക്കി 2018 ലാണ് ചിത്രം ആദ്യമായി പ്രഖ്യാപിച്ചത്. പിന്നീടാണ് വിക്രം ആയിരിക്കും നായകനെന്ന് അറിയിക്കുന്നത്. ചിത്രം ഹിന്ദി, മലയാളം തമിഴ് ഭാഷകളിലാണ് പുരത്തിറങ്ങുന്നത്.
കോവിഡിന് ശേഷം വിക്രം നേരത്തെ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങളുടെ ഷൂട്ട് ഉള്ളതുകൊണ്ടാണ് ‘കർണൻ’ വൈകുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്ന് നിന്റെ മൊയ്തീൻ, ശശിയും ശകുന്തളയും എന്നീ ചിത്രങ്ങൾക്ക് ശേഷം ആർ. എസ് വിമൽ സംവിധാനം ചെയ്യുന്ന കർണൻ 300 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.