മുംബൈയിൽ നിന്ന് ഗോവയിലേക്ക് കളിക്കാർ, ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ടീം മാറുന്നതിൽ താൻ( സൂര്യകുമാർ യാദവ്) ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട ഒരു റിപ്പോർട്ടറെ പരിഹസിച്ച് ഇന്ത്യൻ ടി20 ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് (എംഐ) താരവുമായ സൂര്യകുമാർ യാദവ് രംഗത്തെത്തി. ഇന്ത്യൻ ടി20 നായകൻ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയുടെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുകയാണ്.
ഇന്ന്, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ യശസ്വി ജയ്‌സ്വാളിന് ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി കളിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകിയതായി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ശേഷം തിലക് വർമ്മയോടൊപ്പം സൂര്യകുമാറും മുംബൈ വിടുമെന്നും ഗോവയിലേക്ക് ചേക്കേറുമെന്നും ഇതേ റിപ്പോർട്ട് അവകാശപ്പെട്ടു.
ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഒരു റിപ്പോർട്ട് പ്രകാരം സൂര്യകുമാർ യാദവ് ഇതേ റിപ്പോർട്ടിനോട് പ്രതികരിക്കുകയും മറുപടി നൽകുകയും ചെയ്തിരിക്കുകയാണ്.
തിരക്കഥ എഴുത്താണോ അതോ പത്രപ്രവർത്തകനാണോ? എനിക്ക് ചിരിക്കണമെങ്കിൽ, ഞാൻ കോമഡി സിനിമകൾ കാണുന്നത് നിർത്തി ഈ ലേഖനങ്ങൾ വായിക്കാൻ തുടങ്ങും. തീർത്തും അടിസ്ഥാനരഹിതം ആണ് എഴുതിയിരിക്കുന്ന കാര്യങ്ങൾ. എന്തായാലും ഈ അഭിപ്രായങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു .