നടന്‍ നോബി മര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോയും സഹിതം സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ഡി.കെ ദിലീപ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ഇത്തരം പ്രവൃത്തികള്‍ തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുള്ളതായും ദിലീപ് അറിയിച്ചു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ട് എന്ന് അദ്ദേഹം അറിയിച്ചു.
നോബിയെത്തന്നെയാണ് പല സുഹൃത്തുക്കളും ഫോണില്‍ ബന്ധപ്പെട്ടത്. ‘ഞാന്‍ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണല്ലോ. പിന്നെ എങ്ങനെ എന്നെ ഫോണില്‍ കിട്ടി? എന്നായിരുന്നു നോബി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തിരിച്ച് ചോദിച്ചത്. താന്‍ ആദ്യം വാര്‍ത്തയല്ല കണ്ടതെന്നും മറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് എന്നും തമാശയായി നോബി പറഞ്ഞു.
Read more
നോബിയുടെ ആത്മഹത്യ വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു. സുഹൃത്തുക്കളാണ് ഭാര്യയോട് നോബിയുടെ ആത്മഹത്യ വാര്‍ത്ത പ്രചരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. ഈ സമയം നോബി വിമാന യാത്രയിലായിരുന്നു.
ചില സുഹൃത്തുക്കളാണ് ഭാര്യക്ക് വാര്‍ത്ത അയച്ചുകൊടുത്തത്. അതിന് തൊട്ടുമുന്‍പ് ഭാര്യയുമായി ഫോണില്‍ സംസാരിച്ചു. വാര്‍ത്ത കണ്ട് താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് അവള്‍ വരെ സംശയിച്ചു. പിന്നീട് തിരികെ വിളിച്ചുപ്പോഴാണ് ആശ്വാസമായതെന്നും നോബി പറയുന്നു.