ഒമര്‍ലുലുവിന്റെ പവര്‍സ്റ്റാറിന് എന്തുപറ്റി?

ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍. ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടെ ഗംഭീര തിരിച്ചു വരവാകും പവര്‍സ്റ്റാര്‍ എന്നായിരുന്നു അവകാശ വാദം. ചിത്രം ഉപേക്ഷിക്കപ്പെട്ടോ എന്ന സംശയത്തിലാണ് ആരാധകര്‍. അതിനു കാരണം ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മ ദിനത്തില്‍ ഒമര്‍ ലുലു പങ്കുവച്ച ഒരു കുറിപ്പാണ്.

‘പവര്‍സ്റ്റാര്‍ സിനിമ നടന്നില്ലെങ്കിലും കോവിഡ് സമയത്ത് Dennis Joseph സാറിനെ പരിചയപ്പെടാനും അടുത്തറിയാന്‍ സാധിച്ചതും സിനിമാ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍??.
Forever Remembered, Forever Missed ??.’- എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ ചിത്രം ഉപേക്ഷിച്ച്‌ചോ എന്നാണു കൂടുതല്‍ പേരും അന്വേഷിക്കുന്നത്.

എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍ ഇതുവരെ ഒമര്‍ലുലു പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്റൂര്‍ രവിയാണ് പവര്‍ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്. ബസ്റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍.

Read more

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത് ബാബു ആന്റണിയാണ്. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ കന്നട യുവതാരം ശ്രേയസ്സ് മഞ്ജുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.