സിനിമയ്ക്കായി ഭാരം കുറച്ച് നായകനും ഭാരം കൂട്ടി നായികയും; 'ഓര്‍മ്മയില്‍ ഒരു ശിശിര'ത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അഭിനേതാക്കള്‍; വീഡിയോ

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ജീവിതത്തിലെ രണ്ട് കാലഘട്ടം പറയുന്ന സിനിമയില്‍ രണ്ട് ഗെറ്റപ്പുകളിലാണ് നായകനും നായികയും എത്തുന്നത്. നായകനായ ദീപക് പറമ്പോല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി നന്നായി വര്‍ക്ക് ചെയ്തിരുന്നതായും ഭാരം കുറച്ചതായുമാണ് വെളിപ്പെടുത്തുന്നത്.

ഭാരം കുറച്ച് പ്ലസ് വണ്‍കാരനായപ്പോള്‍ പിന്നീടുള്ള കാലഘട്ടം ഭാരം കൂട്ടി നാല് മാസങ്ങള്‍ക്ക് ശേഷമാണ് എടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നായികയായ അനശ്വരക്ക് പറയാനുള്ളത് ഭാരം കൂട്ടിയതിന്റെ കാര്യമാണ്. മാത്രമല്ല ഇപ്പോള്‍ ഭാരം കുറയ്ക്കാനാണ് ബുദ്ധിമുട്ടെന്നും താരം പറയുന്നു.

മാക്ട്രോ പിക്ചേഴ്സ് പ്രൊഡ്യൂസ് ചെയ്ത ബിടെക്കിന് ശേഷം ദീപക് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ഡാന്‍സിലൂടെയാണ് താന്‍ സിനിമയിലേക്കെത്തിയത് എന്നാണ് വര്‍ഷയായെത്തിയ അനശ്വര പറയുന്നത്.

Read more

അഭിമുഖത്തിന്റെ പൂര്‍ണരൂപം