'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'; ഇന്ദ്രജിത്ത് ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു

ഇന്ദ്രജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ”. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതു സംബന്ധിച്ച പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടു.

22-27 പ്രായ പരിധിയിലുള്ള യുവതികളെയും 35-60 പ്രായ പരിധിയിലുള്ള പുരുഷന്മാരെയുമാണ് സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഒരു സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് സിനിമ ഒരുക്കുന്നത്. ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങള്‍. മെയ് അവസാന വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

Read more

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ നിര്‍മിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം “ലൂസിഫറി”ലെ ഗോവര്‍ധന്‍ എന്ന കഥാപാത്രത്തിന് ശേഷം ഇന്ദ്രജിത്ത് ശക്തമായൊരു കഥാപാത്രമായെത്തുന്ന ചിത്രമാകും ഇത്. ആക്ഷിഖ് അബുവിന്‍റെ വൈറസും ഇന്ദ്രജിത്തിന്‍റേതായി പ്രദര്‍ശനത്തിന് ഒരുങ്ങുന്നുണ്ട്.