മമ്മൂട്ടി ചിത്രം പരോള്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലീക്കായി

മമ്മൂട്ടി നായകനായി എത്തുന്ന പരോളിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലീക്കായി. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്റാണ് ഇന്ന് രാവിലെ ലീക്കായത്.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എങ്ങനെ ലീക്കായി എന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സിനിമയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

https://www.facebook.com/ParoleMalayalamMovie/photos/a.1496490920446520.1073741827.1496473307114948/1558257457603199/?type=3&theater

ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. ഇനിയയാണ് സിനിമയില്‍ നായികയായി എത്തുന്നത്. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍ മിയയും അഭിനയിക്കുന്നുണ്ട്.

Read more

നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി പരുവപ്പെടുത്തിയ കഥയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയില്‍ പശ്ചാത്തലമായാണ് കഥ എന്നാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും മറ്റും സൂചിപ്പിക്കുന്നത്.