എന്നാല്‍ അത് ആദ്യമങ്ങ് പറയണ്ടേ, കാണികള്‍ക്ക് നേരെ ക്ഷുഭിതനായി മൈക്ക് വലിച്ചെറിഞ്ഞ് പാര്‍ത്ഥിപന്‍, അമ്പരന്ന് എ.ആര്‍ റഹ്‌മാന്‍, വീഡിയോ

വേദിയില്‍ ക്ഷുഭിതനായി നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍. പാര്‍ത്ഥിപന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ ഇരവിന്‍ നിഴലിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് സംഭവം നടന്നത്. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് പാര്‍ത്ഥിപന്‍ കാണികള്‍ക്ക് നേരെ ക്ഷുഭിതനായത്.

പാര്‍ത്ഥിപന്റെ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സംസാരിക്കുന്നത് കേള്‍ക്കുന്നില്ലെന്നും കാണികള്‍ ചൂണ്ടിക്കാണിച്ചതാണ് ഇദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഇതാദ്യം പറയേണ്ടെ എന്ന് ചോദിച്ച നടന്‍ ദേഷ്യത്തില്‍ മൈക്രോഫോണ്‍ വലിച്ചൂരി കാണികള്‍ക്ക് നേരെ എറിയുകയായിരുന്നു. എല്ലാം കണ്ട് അമ്പരപ്പോടെ ഇരിക്കുന്ന എര്‍ റഹ്‌മാനെയും കാണാം.

എന്നാല്‍ കുറച്ചു സമയത്തിന് ശേഷം പാര്‍ത്ഥിപന്‍ സംഭവത്തില്‍ ക്ഷമാപണവും നടത്തി. തന്റെ മുതുകിന് വേദനയുണ്ടായിരുന്നെന്നും ആ ദേഷ്യത്തില്‍ ചെയ്തു പോയതാണെന്നും പാര്‍ത്ഥിപന്‍ വിശദീകരിച്ചു.ഇരവില്‍ നിഴലില്‍ പാര്‍ത്ഥിപനെക്കൂടാതെ വരലക്ഷ്മി, റോബോ ശങ്കര്‍, പ്രിയങ്ക റുത്ത്, സ്‌നേഹ കുമാര്‍, ആനന്ദ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more