മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്. വണ്‍ റിലീസിന് മുമ്പ് തന്നെ സിനിമയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യമുണ്ടെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
സിനിമയ്ക്ക് പിണറായി വിജയനുമായി യാതൊരു സാമ്യവുമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ അടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമ്യതയുണ്ടെന്ന ആരോപണങ്ങളെ ശരി വെയ്ക്കുന്ന തരത്തിലാണ് ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍. തിയേറ്ററിലെത്തിയ വണ്ണില്‍ സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ജോജു ജോര്‍ജ് അവതരിപ്പിച്ച “പാര്‍ട്ടി സെക്രട്ടറി” എന്ന കഥാപാത്രം സെന്‍സറിംഗിന് ശേഷം “പാര്‍ട്ടി അദ്ധ്യക്ഷന്‍” എന്ന പേരിലായി. മുഖ്യമന്ത്രിയുടെ സുഹൃത്ത് കൂടിയായ “പാര്‍ട്ടി സെക്രട്ടറി” സെന്‍സര്‍ കട്ടിന് ശേഷം “പാര്‍ട്ടി അദ്ധ്യക്ഷനായി” മാറുകയായിരുന്നു. കടയ്ക്കല്‍ ചന്ദ്രന് പിണറായി വിജയനുമായി സാമ്യം വരാതിരിക്കാനയാണ് സെന്‍സര്‍ ബോര്‍ഡ് തിരുത്ത് നിര്‍ദേശിച്ചത്.
Read more
നേരത്തെ സിനിമ സെന്‍സര്‍ ചെയ്യരുത്, പ്രദര്‍ശാനാനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.