ബോക്‌സോഫീസ് കീഴടക്കി പഠാന്‍; മൂന്ന് ദിവസം, 313 കോടി, അമ്പരന്ന് ബോളിവുഡ്

റീലീസ് ചെയ്ത് മൂന്ന് നാള്‍ കൊണ്ട് 300 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പഠാന്‍. പുറത്തിറങ്ങി മൂന്ന് ദിവസത്തിനകം ഇത്രയും കളക്ഷന്‍ അതിവേഗത്തില്‍ നേടുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാന്‍. ചിത്രം മൂന്ന് ദിവസത്തിനുള്ളില്‍ 313 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റായ തരുണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തത്.

ഇന്ത്യയ്ക്കകത്ത് നിന്ന് 201 കോടി രൂപയും പുറത്ത് നിന്ന് 112 കോടി രൂപയുമാണ് നേടിയത്. രണ്ട് ദിവസം കൊണ്ട് ചിത്രം 126 കോടി രൂപ നേടിയിരുന്നു. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ 57 കോടി രൂപയാണ് പഠാന്‍ നേടിയത്.

100 കോടി ക്ലബ്ബിലെത്തുന്ന കിംഗ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പഠാന്‍. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിലെത്തിയ മറ്റ് ചിത്രങ്ങള്‍.

Read more

ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത സചിത്രത്തിന്റെ ഛായാഗ്രാഹണം ത്ചിത് പൗലൗസാണ്.