ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ജാതി സെൻസസിനെക്കുറിച്ചുള്ള പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. സ്വാകാര്യ ഹർജിയിൽ ബറേലി ജില്ലാ കോടതി നോട്ടീസ് അയച്ചു. ജനുവരി 7ന് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് നേതാവിൻ്റെ പരാമർശം ആഭ്യന്തരയുദ്ധം തുടങ്ങാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഒരു ഹരജിക്കാരൻ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.