'പട്ടാഭിരാമന്‍' പൊളിച്ചോ? ഓണക്കോടി വാങ്ങാം ജയറാമില്‍ നിന്നും റിവ്യു പൊളിയാണെങ്കില്‍

തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് ജയറാമിന്റെ “പട്ടാഭിരാമന്‍”. ടിക് ടോക് ചലഞ്ചിന് പിന്നാലെ റിവ്യൂ ചലഞ്ചുമായി എത്തുകയാണ് പട്ടാഭിരാമന്‍ ടീം. ചിത്രം കണ്ട് തനതു ശൈലിയില്‍ റിവ്യൂ എഴുതുക. പട്ടാഭിരാമന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക. തിരഞ്ഞെടുക്കുന്ന 20 റിവ്യൂകള്‍ക്ക് ജയറാം ഓണക്കോടി സമ്മാനിക്കും.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മാണം. തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ദിനേശ് പള്ളത്താണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

റിവ്യൂ എഴുതൂ, സമ്മാനം നേടൂ…
പട്ടാഭിരാമൻ സിനിമ കണ്ട ശേഷം റിവ്യൂ എഴുതി ചിത്രത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിനെ ടാഗ് ചെയ്യൂ. മികച്ച 20 റിവ്യൂസിൻ ജയറാമേട്ടനിൽ നിന്നും ഓണക്കോടി സമ്മാനം.

Read more