തരംഗമായി ആദിത്യ കരികാലന്‍; പൊന്നിയിന്‍ സെല്‍വന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനു’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാരനെ അവതരിപ്പിക്കുന്ന വിക്രമിന്റെ ടീസര്‍ മേക്കിങ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത് .

വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഒരു മില്യണിലധികം വ്യൂസ് പിന്നിട്ടിരിക്കുകയാണ് ചിത്രം. വിക്രം ഡബ്ബ് ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലും വിക്രം തന്നെയാണ് .

വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, ജയം രവി, ജയറാം ഉള്‍പ്പടെ വലിയ ഒരു താരനിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ ഭാഗമാകാന്‍ കമല്‍ ഹാസനും ഉണ്ടാകും എന്നുള്ള വാര്‍ത്ത ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുകയാണ്. ‘പൊന്നിയിന്‍ സെല്‍വ’ന്റെ ആദ്യരംഗങ്ങളില്‍ ഇന്‍ട്രൊഡക്ഷന്‍ നല്‍കുന്നത് കമല്‍ ഹാസന്റെ ശബ്ദത്തിലൂടെയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ ഹാസനും മണിരത്നവും ‘പൊന്നിയിന്‍ സെല്‍വനി’ലൂടെ ഒന്നിക്കുന്നത്.

രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more