എപ്പോള്‍ കല്യാണം കഴിക്കും? ബാലയ്യയുടെ ചോദ്യത്തിന് മാസ് മറുപടിയുമായി പ്രഭാസ്!

എപ്പോള്‍ കല്യാണം കഴിക്കും എന്ന ചോദ്യത്തോട് പ്രതികരിച്ച് പ്രഭാസ്. നടന്‍ നന്ദമൂരി ബാലകൃഷ്ണ അവതരിപ്പിക്കുന്ന ‘അണ്‍സ്റ്റോപ്പബിള്‍ വിത് എന്‍ബികെ’ എന്ന ഷോയിലാണ് പ്രഭാസ് സംസാരിച്ചത്. ഷോയുടെ ട്രെയ്‌ലര്‍ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

”അടുത്തിടെ നടന്‍ ശര്‍വാനന്ദ് ഷോയില്‍ എത്തിയപ്പോള്‍, അദ്ദേഹം പ്രഭാസ് വിവാഹം കഴിച്ചതിന് ശേഷം കഴിക്കും എന്നായിരുന്നു മറുപടി നല്‍കിയത്. അപ്പോള്‍ ഇനി പ്രഭാസ് പറയണം എപ്പോഴാ കല്യാണം കഴിക്കാന്‍ പോകുന്നതെന്ന്?” എന്നാണ് ബാലകൃഷ്ണ ചോദിച്ചത്.

”എനിക്ക് ശേഷം താന്‍ വിവാഹം കഴിക്കുമെന്ന് ശര്‍വാനന്ദ് പറഞ്ഞിട്ടുണ്ടെങ്കില്‍, സല്‍മാന്‍ ഖാന്‍ ചെയ്തതിന് ശേഷം ഞാന്‍ വിവാഹം കഴിക്കുമെന്ന് പറയണം’ എന്നായിരുന്നു പ്രഭാസിന്റെ മറുപടി. ഷോയുടെ ഈ ട്രെയ്‌ലര്‍ വൈറലായിരിക്കുകയാണ്.

ആഹാ വീഡിയോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ ഷോ സംപ്രേഷണം ചെയ്യുന്നത്. അതേസമയം, ‘ആദിപുരുഷ്’, ‘സലാര്‍’ എന്നീ സിനിമകളാണ് പ്രഭാസിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ആദിപുരുഷിലെ നായിക കൃതി സനോനുമായി പ്രഭാസ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Read more

കൃതി ഒരു ഷോയില്‍ എത്തിയപ്പോഴാണ് പ്രഭാസിനൊപ്പമാണ് കൃതിയുടെ ഹൃദയം എന്ന് വരുണ്‍ ധവാന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് കൃതിയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ടാണ കൃതി രംഗത്തെത്തിയത്.